ആലപ്പുഴയിൽ നാലാം ക്ലാസുകാരിയ്ക്ക് നേരെ മാതാപിതാക്കളുടെ ക്രൂര മർദ്ദനം; കേസെടുത്ത് പൊലീസ്

ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസുകാരിയെ ക്രൂരമായി മർദ്ദിച്ച മാതാപിതാക്കൾക്കെതിരെ കേസെടുത്തു. നൂറനാട് പൊലീസ് ആണ് കേസെടുത്തത്. മർദ്ദനം, അസഭ്യപ്രയോഗം, കുട്ടികൾക്കെതിരായ അതിക്രമം തടയൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കുട്ടിയുടെ മുഖത്തും കാലിലും പിതാവും രണ്ടാനമ്മയും ചേർന്ന് മർദ്ദിച്ച പാടുകൾ പൊലീസ് കണ്ടെത്തിയിരുന്നു. പിതാവും ഉപദ്രവിച്ചെന്ന് പറയുന്ന കുട്ടിയുടെ കുറിപ്പ് ലഭിച്ചു. ഉമ്മി ഇല്ല, രണ്ടാനമ്മയാണുള്ളത്. വാപ്പയും ക്രൂരതയാണ് കാണിക്കുന്നതെന്നാണ് കുട്ടി കുറിപ്പില്‍ പറയുന്നത്. രണ്ടാനമ്മ മുഖത്ത് അടിച്ചുവെന്നും പേടിപ്പിച്ചുവെന്നും വിരട്ടിയെന്നും കുട്ടി കുറിപ്പില്‍ പറയുന്നു. വീട്ടിലെ സെറ്റിയില്‍ ഇരിക്കരുത്, ഫ്രിഡ്ജ് തുറക്കരുത് എന്നൊക്കെ ഇവര്‍ പറയുമെന്നും നാലാം ക്ലാസുകാരി കുറിപ്പിൽ വ്യക്തമാക്കുന്നു. കുട്ടി നേരിട്ട ഉപദ്രവത്തെ കുറിച്ച് വിളിച്ച് ചോദിച്ചാല്‍ വീണ്ടും മര്‍ദ്ദനത്തിന് ഇരയാകും എന്നുള്ളതുകൊണ്ട് സ്‌കൂള്‍ അധികൃതര്‍ പിതൃമാതാവിനെ വിളിച്ചു വരുത്തുകയായിരുന്നു.