മഴ കനത്താല്‍ അധ്യാപകരുടെ ഉള്ളില്‍ തീയാണ്; എപ്പോള്‍ വേണേലും പൊളിഞ്ഞു വീഴും പാറത്തോട് ഗവൺമെന്റ് തമിഴ് മീഡിയം സ്കൂള്‍…

ഇടുക്കി പാറത്തോട്ടിലെ ഏത് നിമിഷവും പൊളിഞ്ഞു വീഴാവുന്ന സ്കൂൾ കെട്ടിടം പൊളിക്കാൻ അഞ്ചു വർഷമായിട്ടും നടപടിയില്ല. പാറത്തോട് ഗവൺമെന്റ് തമിഴ് മീഡിയം സ്കൂളിലെ കെട്ടിമാണ് അപകടാവസ്ഥയിലായിട്ടും പൊളിച്ചു നീക്കാത്തത് ഈ കാണുന്നതാണ് പാറത്തോട് ഗവൺമെന്റ് തമിഴ് മീഡിയം ഹൈസ്കൂളിലെ അവസ്ഥ. 2019 ലെ കാലവർഷത്തിൽ എൽ പി വിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ തറ ഇരുന്നു പോവുകയും ഭിത്തിയിൽ വലിയ വിള്ളലുകൾ വീഴുകയും ചെയ്തു. പിന്നീട് നടത്തിയ പരിശോധനയിൽ കെട്ടിടം സുരക്ഷിതമല്ലെന്ന് കണ്ടെത്തി. പക്ഷേ നാളിതുവരെ പൊളിച്ചു നീക്കാൻ സർക്കാർ തയ്യാറായിട്ടില്ല. സ്കൂൾ അധികൃതർ പലതവണ ജില്ലാ പഞ്ചായത്തിലും വിവിധ വകുപ്പുകളിലും പരാതി നൽകി. രണ്ട് തവണ ടെണ്ടർ വിളിച്ചിട്ടും ജില്ലാ പഞ്ചായത്ത് പറയുന്ന മാനദണ്ഡങ്ങളനുസരിച്ച് കരാർ ഏറ്റെടുക്കാൻ ആരും തയ്യാറായിട്ടില്ല.
അപകടാവസ്ഥയിലായ കെട്ടിടത്തിന് സമീപത്താണ് ക്ലാസ് മുറികളും കളിസ്ഥലവുമുള്ളത്. കുട്ടികൾ കെട്ടിടത്തിനുള്ളിലേക്ക് കടക്കാതിരിക്കാൻ താൽക്കാലികമായി സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിലും മഴ കനക്കുമ്പോൾ അധ്യാപകരുടെ ഉള്ളിൽ തീയാണ്. ദുരന്തനിവാരണ അതോറിറ്റിക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും കെട്ടിടം എന്ന് പൊളിച്ച് നീക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല