
പൂയംകുട്ടി പുഴയിൽ നിന്നാണ് 2 ആനകളുടെ ജഡങ്ങൾ നാട്ടുകാർ കണ്ടെത്തി വനപാലകരെ അറിയിച്ചത്. ഒരു ജഡം പൂയംകുട്ടി
മണികണ്ടെൻ ചാൽ ചപ്പാത്തിലും മറ്റൊന്ന് ചപ്പാത്തിന് സമീപം പൂയംകുട്ടി കണ്ടൻ പാറയിലുമാണ് കണ്ടെത്തിയത്. കുട്ടംമ്പുഴ ഫോറസ്റ്റ് റേഞ്ചിലെ വനപാലകർ വിവരം അറിഞ്ഞ് സ്ഥലത്ത് എത്തി ആനകളുടെ ജഡം കരക്ക് കയറ്റി .
പോസ്റ്റ് മാർട്ടത്തിന് ശേഷം സംസ്ക്കരിക്കുന്നതിനുള്ള ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു . കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനെത്ത മഴയിൽ പാറകെട്ടുകളിൽ നിന്ന് കാൽ വഴുതി വീണ് ഉണ്ടായ അപകടം ആകാം ആനകളുടെ മരണത്തിന് കാരണമെന്ന് ആണ് പ്രാഥമിക നിഗമനം ആനകളുടെ ജഡം പോസ്റ്റുമോർട്ടം നടത്തിയ ശേഷം ലഭിക്കുന്ന റിപ്പോർട്ട്കളുടെ അടിസ്ഥാനത്തിൽ തുടർ അന്വോഷണം നടത്തുമെന്ന് വനപാലകർ അറിയിച്ചു.