സ്വാതന്ത്രസമര സന്ദേശയാത്രക്ക് അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ സ്വീകരണം നല്‍കി

അടിമാലി: സ്വാതന്ത്ര സമരകാല ചരിത്രവും സ്വാതന്ത്രത്തിന്റെ പ്രാധാന്യവും പുതുതലമുറയിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാഹിത്യകാരനും പ്രഭാഷകനുമായ സി എസ് റെജികുമാറിന്റെ നേതൃത്വത്തില്‍ സ്വാതന്ത്രസമര സന്ദേശയാത്ര, പ്രയാണം നടക്കുന്നത്. പതിനാലാമത്തെ വര്‍ഷമാണ് പ്രയാണം തുടരുന്നത്. സ്വാതന്ത്രസമര സന്ദേശയാത്രക്ക് അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ സ്വീകരണം നല്‍കി.യാത്രക്ക് നേതൃത്വം നല്‍കുന്ന സി എസ് റെജികുമാര്‍ ചടങ്ങില്‍ സംസാരിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ഡോ. രാജേഷ് ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.വൈസ് പ്രിന്‍സിപ്പല്‍ ഫാ.ജിയോ, സാഹിത്യകാരന്‍ സത്യന്‍ കോനാട്ട്, ജേക്കബ്ബ് പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും ചടങ്ങിന്റെ ഭാഗമായി. പത്ത് ദിവസം നീളുന്ന സ്വാതന്ത്രസമര സന്ദേശയാത്ര ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലൂടെ പ്രയാണം നടത്തി ആഗസ്റ്റ് 15ന് ബൈസണ്‍വാലിയില്‍ സമാപിക്കും. വിവിധ സ്‌കൂളുകളിലും കോളേജുകളില്‍ പ്രയാണമെത്തും. അടിമാലിയില്‍ നിന്നായിരുന്നു സ്വാതന്ത്രസമര സന്ദേശയാത്ര പ്രയാണം ആരംഭിച്ചത്.