KeralaLatest NewsLocal news
കട്ടപ്പന കൊച്ചുതോവാളയിൽ ഓട്ടോ ഡ്രൈവർ ആയ മധ്യവയസ്കനെ ആക്രമിച്ച സംഭവത്തിൽ 10 പേർ പോലീസിന്റെ പിടിയിൽ .

കട്ടപ്പന കൊച്ചുതോവാള ആശ്രമംപടി ഭാഗത്ത് വച്ച് കൊച്ചുതോവാള സ്വദേശിയായ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിൽ ആണ് അറസ്റ്റ്. കട്ടപ്പന കൊച്ചുതോവാള സ്വദേശികളായ ഇളുതുരുത്തിയിൽ ഷെബിൻ മാത്യു (32), മൂത്തേടത്ത് മഠത്തിൽ വീട്ടിൽ എബിൻ മാത്യു (25), മൂത്തേടത്ത് മഠത്തിൽ ബിബിൻ മാത്യു (31), പുൽപ്പാറയിൽ സബിൻ സഞ്ജയ് (21), മേട്ടുക്കുഴി സ്വദേശി വണ്ടാളക്കുന്നേൽ അഭിജിത്ത് ജോസഫ് (32), ഓണാട്ട് രാഹുൽ എസ് (27), വലിയപാറ സ്വദേശി പാലക്കൽ സോബിൻ ജോസഫ് (25), പൊട്ടൻകാട് ബൈസൻവാലി സൊസൈറ്റിമേട് ഭാഗത്ത് കളിയിക്കൽ ശ്രീനാഥ് സോമൻ (32), കൊച്ചുതോവാള പുത്തൻപുരയ്ക്കൽ വിഷ്ണു രവീന്ദ്രൻ (26), പാറക്കടവ് ഭാഗത്ത് മഴുവനക്കുന്നേൽ സരൻ ശശി (27) എന്നിവരെയാണ് കട്ടപ്പന പോലീസ് പിടികൂടിയത്.