ഡോ. ഹാരിസ് വിവാദം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ്; അന്വേഷണം തുടരേണ്ടതില്ലെന്ന് റിപ്പോർട്ട്

ഡോ.ഹാരിസ് ഹസനുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ്. കാണാതായ പോയ ഉപകരണം കണ്ടെത്തിയെന്ന റിപ്പോർട്ടിൽ, ഡോ ഹാരിസ് ഹസനെതിരെ പരാമർശമില്ല. ഹാരിസ് ഹസനെതിരെ നടപടി ഉണ്ടാകില്ലെന്ന് സംഘടന പ്രതിനിധികൾക്ക് മന്ത്രി ഉറപ്പു നൽകിയതായി സൂചന. ഉപകരണം കണ്ടെത്തിയതിനാൽ അന്വേഷണം തുടരേണ്ടതില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
അഡിഷണൽ ചീഫ് സെക്രട്ടറിക്ക് അന്തിമ റിപ്പോർട്ട് തിങ്കളാഴ്ച നൽകും. ഡോക്ടർ ഹാരിസ് ഹസനുമായി ബന്ധപ്പെട്ട വിഷയത്തിൽ കെജിഎംസിടിയെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. ഈയാഴ്ച കെജിഎംസിടിഎ പ്രതിനിധികളുമായി ആരോഗ്യമന്ത്രി ചർച്ച നടത്തും. ഡോ.ഹാരിസിനെതിരെ നടപടിയെടുത്താൽ വലിയ പ്രതിഷേധത്തിലേക്ക് പോകുമെന്ന് കെജിഎംസിടിയെ മുന്നറിയിപ്പ് നൽകിയിരുന്നു.
എച്ച്ഡിഎസ് വഴിയുള്ള സേവനങ്ങൾ മെച്ചപ്പെടുത്തണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്. അതിനിടെ ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിനിടെ മെഡിക്കൻ കോളജ് സൂപ്രണ്ടിനെ വിളിച്ചത് ഡിഎംഇ ഡോ. വിശ്വനാഥനെന്ന് സ്ഥിരീകരണം. വിദഗ്ധസമിതി റിപ്പോർട്ടിലെ കണ്ടെത്തലിൽ നിന്ന് വാർത്താസമ്മേളനം മാറിയപ്പോഴാണ് വിളിച്ചതെന്ന് ഡിഎംഇ സ്ഥീരികരിച്ചു.