Latest News

പി ആർ ഡി പ്രിസം പാനൽ; അപേക്ഷ ക്ഷണിച്ചു

ഇടുക്കി:ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിൽ അപേക്ഷ ക്ഷണിച്ചു. careers.cdit.org പോർട്ടൽ മുഖേന ജൂലൈ 20നകം അപേക്ഷ നൽകണം. പോർട്ടലിൽ രജിസ്റ്റർ ചെയ്ത് സൈൻ ഇൻ ചെയ്തു വേണം അപേക്ഷ സമർപ്പിക്കാൻ. വിവരങ്ങളെല്ലാം നൽകിയ ശേഷം നോട്ടിഫിക്കേഷനിലെ ചെക്ക് എലിജിബിലിറ്റി ക്‌ളിക് ചെയ്ത് അപ്ലൈ ചെയ്യുമ്പോൾ മാത്രമേ അപേക്ഷാ സമർപ്പണം പൂർത്തിയാകൂ.

ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പബ്‌ളിക് റിലേഷൻസ് ഡിപ്‌ളോമയും അല്ലെങ്കിൽ ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പബ്‌ളിക് റിലേഷൻസ് ബിരുദവുമാണ് സബ് എഡിറ്ററുടെയും ഇൻഫർമേഷൻ അസിസ്റ്റന്റിന്റേയും യോഗ്യത. ജേർണലിസം ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാം.

സബ് എഡിറ്റർ പാനലിൽ അപേക്ഷിക്കുന്നവർക്ക് ഏതെങ്കിലും മാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ പി. ആർ, വാർത്താ വിഭാഗങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ഇൻഫർമേഷൻ അസിസ്റ്റന്റിന് പ്രവൃത്തി പരിചയം നിർബന്ധമല്ല. പ്‌ളസ് ടുവും വീഡിയോ എഡിറ്റിങ്ങിൽ ഡിഗ്രി, ഡിപ്‌ളോമ, സർട്ടിഫിക്കറ്റ് കോഴ്‌സും പാസായവർക്ക് കണ്ടന്റ് എഡിറ്റർ പാനലിൽ അപക്ഷിക്കാം. പ്രായപരിധി 35 വയസ് (2024 ജനുവരി 1ന്). ഒരാൾക്ക് ഒരു പാനലിലേക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുക. വിശദവിവരങ്ങൾക്ക്: 0471- 2518637. വിശദമായ നോട്ടിഫിക്കേഷൻ www.prd.kerala.gov.inൽ ലഭ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!