
അടിമാലി: ഏലച്ചെടികള്‍ക്കിടയില്‍ കുഴിച്ചിട്ട 2 കിലോയിലധികം കഞ്ചാവ് പിടികൂടി. ബൈസണ്‍ വാലി ടീ കമ്പനി ഭാഗത്ത് അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഏലച്ചെടികള്‍ക്കിടയില്‍ കുഴിച്ചിട്ട 2 കിലോയിലധികം കഞ്ചാവ് കണ്ടെടുത്തത്. സംഭവത്തില്‍ ടീ കമ്പനി സ്വദേശി ഈശ്വരന് പിടിയിലായി. പ്രതി താമസിച്ച് വന്നിരുന്ന വീട് സ്ഥിതി ചെയ്യുന്ന പുരയിടത്തില്‍ ഏലച്ചെടികള്ക്കിടയിലായിരുന്നു 2 കിലോ 102 ഗ്രാം കഞ്ചാവ് കുഴിച്ചിട്ടിരുന്നത്.
തമിഴ്നാട്ടില്‍ നിന്നും കഞ്ചാവ് എത്തിച്ച് ടീ കമ്പനി, ബൈസണ്‍വാലി മേഖലയില്‍ വില്‍പ്പന നടത്തുന്നതിനായിട്ടായിരുന്നു പ്രതി കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്നാണ് നാര്‍ക്കോട്ടിക് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം.
എക്സൈസ് ഇന്‍സ്പെക്ടര്‍ രാഹുല്‍ ശശി, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡുമാരായ അഷ്റഫ് കെ.എം, ദിലീപ് എന്‍ കെ, ബിജു മാത്യു, സിവില്‍ പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) മാനുവല്‍ എന്‍ ജെ, എക്സൈസ് ഓഫീസര്‍ അബ്ദുള്‍ ലത്തീഫ്, മുഹമ്മദ് ഹാഷിം, സുബിന് പി വര്‍ഗ്ഗീസ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ വിസ്മയ മുരളി, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ നിധിന് ജോണി എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.