
അടിമാലി: കെ എസ് കെ ടി യു അടിമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു അമര സ്മരണ എന്ന പേരില്‍ വി എസ് അനുസ്മരണം സംഘടിപ്പിച്ചത്. അടിമാലി കാര്‍ഷിക വികസന ബാങ്ക് ഓഡിറ്റോറിയത്തിലായിരുന്നു അനുസ്മരണ യോഗം നടന്നത്. കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി എം ജെ മാത്യു അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡന്റ് ടി എല്‍ തോമസ് അധ്യക്ഷനായി. കര്‍ഷകസംഘം സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റിയംഗം ടി കെ ഷാജി, സിപിഐഎം ഏരിയാ സെക്രട്ടറി ചാണ്ടി പി അലക്‌സാണ്ടര്‍, എം എം കുഞ്ഞുമോന്‍, ജഗദമ്മ മോഹനന്‍, പി ബി സജീവ്, എന്‍ എന്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു. നിരവധി പ്രവര്‍ത്തകര്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു