KeralaLatest NewsLocal news
അടിമാലി താലൂക്കാശുപത്രിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടിയുമായി എം എല്‍ എ

അടിമാലി: അടിമാലി താലൂക്കാശുപത്രിയില്‍ കാര്‍ഡിയോളജി ഒ പി വിഭാഗം പ്രവര്‍ത്തനമാരംഭിക്കാനുള്ള നീക്കം അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണത്തിന് മറുപടിയുമായി അഡ്വ. എ രാജ എം എല്‍ എ. കാത്ത് ലാബ് അടക്കം കാര്‍ഡിയോളജി വിഭാഗം പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനമാരംഭിച്ചാല്‍ മാത്രമെ ശരിയാംവിധം ആളുകള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുകയൊള്ളുവെന്ന് എം എല്‍ എ പറഞ്ഞു.
ഇതിനായുള്ള ശ്രമം തുടര്‍ന്ന് വരികയാണ്. ഇതിനായി പത്ത് കോടിയോളം രൂപ ആവശ്യമായി വരും. ഇത് വകയിരുത്താന്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. അടിമാലിയില്‍ നിന്നും താലൂക്കാശുപത്രി മാറ്റാന്‍ നീക്കം നടക്കുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നതെന്നും എം എല്‍ എ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി