ബേക്കേഴ്‌സ് അസോസിയേഷന്‍ കേരളയുടെ ജില്ലാ കണ്‍വന്‍ഷനും കുടുംബസംഗമവും നടന്നു

അടിമാലി: ബേക്കേഴ്‌സ് അസോസിയേഷന്‍ കേരളയുടെ ഇടുക്കി ജില്ലാ കണ്‍വന്‍ഷനും കുടുംബസംഗമവും അടിമാലിയില്‍ നടന്നു. അടിമാലി ക്ലബ്ബ് ഓഡിറ്റോറിയത്തിലാണ് ബേക്കേഴ്‌സ് അസോസിയേഷന്‍ കേരളയുടെ ഇടുക്കി ജില്ലാ കണ്‍വന്‍ഷനും കുടുംബസംഗമവും ക്രമീകരിച്ചിരുന്നത്. രാവിലെ 10ന് പതാക ഉയര്‍ത്തിയതോടെ ജില്ലാ കണ്‍വന്‍ഷന് തുടക്കം കുറിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു..
വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം നേടിയ സംഘടനാംഗങ്ങളുടെ കുട്ടികളെ ചടങ്ങില്‍ അനുമോദിച്ചു. എം പി അഡ്വ. ഡീന്‍ കുര്യാക്കോസ് അനുമോദന ചടങ്ങ് നിര്‍വ്വഹിച്ചു. ഡെന്റ് കെയര്‍ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. സംഘടനാ ജില്ലാ പ്രസിഡന്റ് സി ആര്‍ സന്തോഷ് അധ്യക്ഷനായി. കണ്‍വന്‍ഷന്റെ ഭാഗമായി ബേക്കറി എക്‌സ്‌പോയും നടന്നു. മുപ്പത്തഞ്ചോളം സ്റ്റാളുകള്‍ എക്സ്പോയില്‍ തയ്യാറാക്കിയിരുന്നു.
ബേക്കറി വ്യവസായത്തിലേക്ക് പുതിയതായി കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായകരമാകുന്ന നിലയിലാണ് ബേക്കറി എക്‌സ്‌പോ ക്രമീകരിച്ചിരുന്നത്. ബേക്കേഴ്‌സ് അസോസിയേഷന്‍ കേരളയുടെ പത്താമത് ഇടുക്കി ജില്ലാ സമ്മേളനമാണ് ഇത്തവണ അടിമാലിയില്‍ നടന്നത്.
ഇന്ത്യന്‍ ബേക്കേഴ്‌സ് ഫെഡറേഷന്‍ സ്ഥാപക പ്രസിഡന്റ് പി എം ശങ്കരന്‍, ബേക്കേഴ്‌സ് അസോസിയേഷന്‍ കേരള സംസ്ഥാന പ്രസിഡണ്ട് കിരണ്‍ എസ് പാലക്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു പ്രേംശങ്കര്‍, സ്റ്റേറ്റ് സെക്രട്ടറി ഡോണ്‍ ബേസില്‍ കുര്യന്‍,സംഘടനാ ജില്ലാ ജനറല്‍ സെക്രട്ടറി ദിലീപ് എന്‍വീസ്, പി എം ശങ്കരന്‍, വിജേഷ് വിശ്വനാഥ്, അന്ന സൂസന്‍, അനീഷ് ജോര്‍ജ്ജ്, എം എസ് അജി, സതീഷ് പി ഡി, സി പി പ്രേംരാജ്, അഷ്റഫ് നല്ലളം തുടങ്ങിയവര്‍ സംസാരിച്ചു.