KeralaLatest NewsLocal news
രാജാക്കാട് വട്ടക്കണ്ണി പാറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം.

രാജാക്കാട് :ഉടുമ്പഞ്ചോല പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട വട്ടക്കണ്ണി പാറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം. ചെന്നൈ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ
രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകുന്നേരം ആണ് ബസ് അപകടത്തിൽപ്പെട്ടത്.
ബസ്സിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 20 പേരോളം ഉണ്ടായിരുന്നു.