CrimeKeralaLatest News
ഇടുക്കി കട്ടപ്പനയിൽ അന്യസംസ്ഥാന തൊഴിലാളി പാർക്ക് ചെയ്തിരുന്ന കാർ ഇടിച്ചു തർത്തു

ഇടുക്കി: കട്ടപ്പന നഗരത്തിൽ മദ്യലഹരിയിൽ അന്യസംസ്ഥാന തൊഴിലാളി കാർ തല്ലിപ്പൊളിച്ചു. ഇരട്ടയാർ സ്വദേശിയും കട്ടപ്പനയിലെ വ്യാപാരിയുമായ സോജന്റെ ഉടമസ്ഥതയിലുള്ള കാറാണ് മദ്യലഹരിയിൽ അന്യസംസ്ഥാന തൊഴിലാളി തല്ലി പൊളിച്ചത്. കാറിന്റെ സൈഡ് ഗ്ലാസുകളും, ഡോറിൻ്റെ ചില്ലുകളും കല്ല് ഉപയോഗിച്ചാണ് തകർത്തിട്ടുള്ളത്. സംഭവം ചോദ്യം ചെയ്ത കാർ ഉടമ സോജനെയും അന്യസംസ്ഥാന തൊഴിലാളി കയ്യേറ്റം ചെയ്തു



