
മൂന്നാര്‍: വട്ടവടയില്‍ ഇപ്പോള്‍ വെളുത്തുള്ളിയുടെ വിളവെടുപ്പ് കാലമാണ്. ഭൗമസൂചികാ പദവിയുടെ പ്രൗഡിയുണ്ട് വട്ടവടയിലെ വെളുത്തുള്ളിക്ക്.ഗുണം കൊണ്ടും മണം കൊണ്ടും ഒന്നാംനിരയിലാണ് വട്ടവട വെളുത്തുള്ളിയുടെ സ്ഥാനം. കൃഷിയിറക്കിയ വെളുത്തുള്ളി മുപ്പെത്തിയതോടെ വട്ടവടയില്‍ ഇപ്പോള്‍ വെളുത്തുള്ളിയുടെ വിളവെടുപ്പ് കാലമാണ്.
പോയ വര്‍ഷം വെളുത്തുള്ളിക്ക് 500 രൂപ മുതല്‍ 600 രൂപ വരെ കിലോക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ വില പാതിയായി കുറഞ്ഞിട്ടുണ്ട്. ഇത് കര്‍ഷകര്‍കര്‍ക്ക് വലിയ നിരാശ സമ്മാനിക്കുന്നു. തമിഴ്‌നാട്ടിലേക്കാണ് കര്‍ഷകര്‍ വെളുത്തുള്ളി കൂടുതലായി വില്‍പ്പനക്കായി കൊണ്ടു പോകുന്നത്. പോയ വര്‍ഷം മെച്ചപ്പെട്ട വില ലഭിച്ചതോടെ കര്‍ഷകര്‍ കൂടുതലായി വെളുത്തുള്ളി കൃഷിയിലേക്ക് തിരിഞ്ഞിരുന്നു.
ഉത്പാദനം വര്‍ധിച്ചതോടെ വിലയും ഇടിഞ്ഞു. ഭൗമസൂചികാ പദവി ലഭിച്ചിട്ടും വേണ്ടത്ര പരിഗണന വട്ടവട വെളുത്തുള്ളിക്കില്ലെന്ന പരാതി കര്‍ഷകര്‍ക്കുണ്ട്. ഒരു വര്‍ഷം ഒന്നിലേറെ തവണ കര്‍ഷകര്‍ വെളുത്തുള്ളി കൃഷിയിറക്കാറുണ്ട്. ഇത്തവണത്തെ വിളവെടുപ്പ് ആരംഭിച്ചിട്ട് ഒരു മാസക്കാലത്തിലധികമായി. വിളവെടുപ്പ് രണ്ട് മാസക്കാലം കൂടി നീളും.