
കോതമംഗലം :നെല്ലിക്കുഴി പഞ്ചായത്ത് വാർഡ് 21ലെ ഓലിപ്പാറ യാസിർ ഹുസൈൻ എന്നയാളുടെ വീട്ടിലെ പൂച്ചയുടെ തലയാണ് സ്റ്റീൽ വാട്ടർ ബോട്ടിലിൽ കുടുങ്ങിയത്. തുടർന്ന് കോതമംഗലം ഫയർ ഫോഴ്സിൽ വിവരം അറിയിച്ചതനുസരിച്ച് സേന സ്ഥലത്ത് എത്തി സ്റ്റീൽ വാട്ടർ ബോട്ടിൽ കട്ട് ചെയ്ത് പൂച്ചയെ രക്ഷപ്പെടുത്തുകയായിരുന്നു.
സീനിയർ ഓഫീസർ സിദ്ദിഖ് ഇസ്മായിൽ ഫയർ ആൻഡ് റെസ്ക്യൂഓഫീസർമാരായ കെ പി ഷേമിർ, പി എം നിസാമുദ്ദീൻ,വി എച്ച് അജ്നാസ്,എസ് ഷഹീൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം