
മൂന്നാര്‍: സിപിഐയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ ബഹുജനമാര്‍ച്ച് സംഘടിപ്പിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ വികസനമുരടിപ്പും അഴിമതിയും എന്നാണ് സി പി ഐയുടെ ആരോപണം. സാധാരണകാര്‍ക്ക് വീടു നല്‍കുന്ന കാര്യത്തിലടക്കം നിലവിലെ പഞ്ചായത്ത് ഭരണസമിതിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന ആക്ഷേപം ഉള്‍പ്പെടെ പഞ്ചായത്ത് ഭരണസമിതിക്കെതിരെ വിവിധ ആരോപണങ്ങളാണ് സിപിഐ ഉയര്‍ത്തുന്നത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു സിപിഐയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ ബഹുജന പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.
സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രതിഷേധ മാര്‍ച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ബി മോഹന്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സിപിഐ ദേവികുളം മണ്ഡലം സെക്രട്ടറി അഡ്വ. ചന്ദ്രപാല്‍, കുമാര്‍, ഗുരുനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.