ഇടുക്കി ബ്ലോക്ക് ക്ഷീരസംഗമം നാളെ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും

ക്ഷീരവികസന വകുപ്പ് ഇടുക്കി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഇടുക്കി ബ്ലോക്ക് ക്ഷീര സംഗമം നാളെ (16) രാവിലെ 8 മണി മുതല്‍ മണിയാറന്‍കുടി സെന്റ് മേരീസ് ചര്‍ച്ച് പാരിഷ്ഹാളില്‍ നടക്കും. പൊതുസമ്മേളനം 10.30 ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ അധ്യക്ഷനാകും. അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യപ്രഭാഷണം നടത്തും.
ചടങ്ങില്‍ ക്ഷീരമേഖലയില്‍ ആവശ്യമായ ഫണ്ട് വകയിരുത്തിയ ത്രിതല പഞ്ചായത്തുകളെ മന്ത്രി ആദരിക്കും. ബ്ലോക്കിലെ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകരെ അഡ്വ.ഡീന്‍ കുര്യാക്കോസ് എംപി ആദരിക്കും. ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന സംഘത്തെ ഇ.ആര്‍.സി.എം.പി.യു ചെയര്‍മാന്‍ വല്‍സലന്‍പിള്ള സി.എന്‍. ആദരിക്കും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് അഡ്വ. എബി തോമസ് ബ്ലോക്കില്‍ ഏറ്റവും ഗുണമേന്മയുള്ള പാല്‍ അളന്ന സംഘത്തെ ആദരിക്കും. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് പോള്‍ ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന സംഘം പ്രസിഡന്റിനെ ആദരിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ജി. സത്യന്‍ ഇടുക്കി ബ്ലോക്കിലെ ഓരോ ക്ഷീരസംഘങ്ങളിലും ഏറ്റവും കൂടുതല്‍
പാല്‍ അളന്ന കര്‍ഷകരെ ആദരിക്കും. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ് മണിയാറന്‍കുടി സംഘത്തിലെ മുതിര്‍ന്ന ക്ഷീരകര്‍ഷകനെ ആദരിക്കും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റിന്റാമോള്‍ വര്‍ഗീസ് ഇടുക്കി ബ്ലോക്കിലെ മികച്ച യുവകര്‍ഷകനെ ആദരിക്കും. കന്നുകാലി പ്രദര്‍ശന മത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിനോയി തോമസ് നിര്‍വഹിക്കും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാ മോഹനന്‍ മികച്ച ക്ഷീരകര്‍ഷക ക്ഷേമനിധി അംഗത്തിനുള്ള അവാര്‍ഡ് വിതരണം ചെയ്യും. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെറ്റി ജോഷ്വാ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ക്ഷീരസംഗമത്തോടനുബന്ധിച്ച് നടത്തുന്ന കന്നുകാലി പ്രദര്‍ശനമത്സരത്തിന്റെ രജിസ്‌ട്രേഷന്‍ രാവിലെ 8 മണിക്ക് ആരംഭിക്കും. പരിപാടിയുടെ ഉദ്ഘാടനം വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിജി ചാക്കോ നിര്‍വഹിക്കും. ക്ഷീരകര്‍ഷക സെമിനാറിന്റെ രജിസ്‌ട്രേഷന്‍ രാവിലെ 8. 45ന് ആരംഭിക്കും. ഉദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം ആന്‍സി തോമസ് നിര്‍വഹിക്കും.
മണിയാറന്‍കുടി ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്കിലെ ക്ഷീരസഹകരണസംഘങ്ങള്‍, കേരള ഫീഡ്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.