
പെരുമ്പാവൂരില്‍ ഡോക്ടര്‍ മീനാക്ഷിയുടെ(35) മരണം അനസ്തീസിയ കുത്തിവെച്ചെന്ന് സംശയം. അനസ്തീസിയ മരുന്നും സിറിഞ്ചും താമസസ്ഥലത്ത് നിന്ന് കണ്ടെത്തി.
ഈരാറ്റുപേട്ട അരുവിത്തുറ സ്വദേശിനിയാണ് മീനാക്ഷി. സ്വകാര്യ ആശുപത്രി സർജിക്കൽ ഐസിയുവിലെ അനസ്തെറ്റിസ്റ്റാണ് മീനാക്ഷി. 2 വർഷമായി ഇവർ ഒറ്റയ്ക്ക് താമസിക്കുന്ന മാറമ്പിള്ളി കുന്നുവഴിയിലെ ഫ്ലാറ്റിലാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ആശുപത്രിയിൽ നിന്ന് ഫോൺ വിളിച്ചിട്ടും എടുത്തിരുന്നില്ല. ഫ്ലാറ്റിലെ താമസക്കാർ ശ്രമിച്ചിട്ടും വാതിൽ തുറന്നില്ല. വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് കിടപ്പുമുറിയിൽ മൃതദേഹം കണ്ടത്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളു