മദ്യലഹരിയിൽ റോഡിൽ യുവാക്കളുടെ പരാക്രമം; നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി

ഇടുക്കി അടിമാലി ചാറ്റുപാറയിൽ മദ്യലഹരിയിൽ റോഡിൽ ഇറങ്ങി യുവാക്കളുടെ പരാക്രമം. റോഡിൽ ഇറങ്ങിയ വാഹനങ്ങൾ തടഞ്ഞു. മൂന്ന് യുവാക്കളാണ് റോഡിൽ ഇറങ്ങിയത്. പിടിച്ചു മാറ്റാൻ ശ്രമിച്ച നാട്ടുകാർക്കെതിരെ യുവാവ് വാക്കത്തി വീശി. തുടർന്ന് നാട്ടുകാർ മൂന്ന് പേരെയും പിടികൂടി അടിമാലി പൊലീസിൽ ഏൽപ്പിച്ചു. അടിമാലി പൊലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്..
ഇടുക്കി അടിമാലി ചാറ്റുപാറയിൽ മദ്യലഹരിയിൽ റോഡിൽ ഇറങ്ങി യുവാക്കളുടെ പരാക്രമം. പിടിച്ചുമാറ്റാൻ ശ്രമിച്ച നാട്ടുകാർക്കുനേരെ വാക്കത്തി വീശിയതിനെ തുടർന്ന് നാട്ടുകാർ മൂന്ന് യുവാക്കളെയും കീഴടക്കി അടിമാലി പൊലീസിൽ ഏൽപ്പിച്ചു. .
ഇന്ന് വൈകുന്നേരമാണ് സംഭവം. മദ്യലഹരിയിലായിരുന്ന മൂന്ന് യുവാക്കളാണ് ചാറ്റുപാറയിൽ റോഡിൽ ഇറങ്ങി ഗതാഗതം തടസ്സപ്പെടുത്തിയത്. പിന്നീട് നാട്ടുകാർ ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ചു. ഈ സമയത്താണ് ഒരാൾ കയ്യിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് നാട്ടുകാർക്ക് നേരെ ഭീഷണി മുഴക്കിയത്. നാട്ടുകാർ വളരെ പണിപ്പെട്ടാണ് ഇവരെ കീഴ്പ്പെടുത്തിയത്. ഈ സംഘർഷത്തിൽ ഒരു നാട്ടുകാരന് പരിക്കേറ്റിട്ടുണ്ട്. ഇയാൾ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ ചാറ്റുപാറ സ്വദേശികളായ ലിന്റോ, രഞ്ജു എന്നിവരടക്കം രണ്ട് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പരുക്കേറ്റ നാട്ടുകാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് അടിമാലി പൊലീസ് അറിയിച്ചു.