KeralaLatest NewsLocal news
അടിമാലി അറുപതാംമൈലിന് സമീപം സ്വകാര്യ ആന സവാരി കേന്ദ്രത്തിൽ ആനയുടെ ആക്രമണത്തിൽ രണ്ടാം പാപ്പാൻ മരിച്ചു

അടിമാലി: അടിമാലി അറുപതാംമൈലിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ആന സവാരി കേന്ദ്രത്തിൽ ആനയുടെ ആക്രമണത്തിൽ രണ്ടാം പാപ്പാൻ മരിച്ചു.
കാസർഗോഡ് നീലേശ്വരം സ്വദേശി ബാലകൃഷ്ണൻ ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.കൊച്ചി ധനുഷ്ക്കോടി ദേശിയപാതയോരത്താണ് ആനസവാരി കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഈ കേന്ദ്രത്തിലാണ് ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ മരിച്ചത്.
ആനയുടെ അരികിൽ നിന്നിരുന്ന ബാലകൃഷ്ണനെ അപ്രതീക്ഷിതമായി ആന ആക്രമിക്കുകയായിരുന്നു.

മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.പോലീസ് തുടർ നടപടി സ്വീകരിച്ചു.