
മൂന്നാര്‍: കൊച്ചി ധനുഷ്‌കൊടി ദേശീയപാതയില്‍ ദേവികുളത്ത് ഇടിഞ്ഞ മണ്ണ് നീക്കാന്‍ നടപടിയില്ല. ആദ്യം കുറച്ച് ഭാഗത്ത് മാത്രമായിരുന്നു മണ്ണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇതിന് ശേഷം പെയ്ത ശക്തമായ മഴയില്‍ മണ്ണ് കൂടുതല്‍ റോഡിലേയ്ക്ക് ഒലിച്ചെത്തി. ഇതോടെ ഇപ്പോള്‍ ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച് കടന്ന് പോകാന്‍ കഴിയുന്ന അവസ്ഥയാണ്. ഇതിന് താഴ്ഭാഗത്തായി നിരവധി വീടുകളാണ് സ്ഥിതി ചെയ്യുന്നത്.
അടിയന്തിരമായി മണ്ണ് നീക്കം ചെയ്തില്ലെങ്കില്‍ അടുത്ത ദിവസ്സങ്ങളില്‍ മഴ തുടര്‍ന്നാല്‍ റോഡില്‍ നിന്നും മണ്ണ് വീടുകള്‍ക്ക് മുകളിലേയ്ക്ക് പതിക്കും. മണ്ണ് നീക്കുന്നതിന് നടപടി ആവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും ദേശീയപാത അധികൃതര്‍ ഇത് കണ്ട ബാവമില്ല. നിലവില്‍ എതിരേ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതിനാല്‍ വലിയ അപകട സാധ്യതയാണ് നിലനില്‍ക്കുന്നത്.