
വൈകുന്നേരത്തോടെയാണ് അപകടം സംഭവിച്ചത്. ആനയിറങ്കൽ ജലശയത്തിന്റെ മറുകരയിലേയ്ക് പോവുകയായിരുന്ന വള്ളം ആണ് മറിഞ്ഞത്. സന്ദീപിനെ കൂടാതെ നാല് അഥിതി തൊഴിലാളികളും തുഴച്ചിൽകാരനും വള്ളത്തിൽ ഉണ്ടായിരുന്നു. ഇവർക്ക് മറിഞ്ഞ വള്ളത്തിൽ പിടിച്ചു കിടക്കാനായതിനാൽ രക്ഷപെട്ടു.
മൂന്നാറിൽ നിന്നും ഫയർ ഫോഴ്‌സ് സംഘം എത്തി തെരച്ചിൽ ആരംഭിച്ചെങ്കിലും സന്ദീപിനെ കണ്ടെത്താനായില്ല. മഴയും തണുപ്പും മൂലം തെരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചു. നാളെ സ്‌കൂബ ഡൈവിംഗ് ടീം ഉൾപ്പടെ എത്തി തെരച്ചിൽ പുനരാരംഭിയ്ക്കും