
ഇടുക്കി പീരുമേട് റാണി കോവിലിൽ എസ്റ്റേറ്റ് ലയത്തിന് തീ പിടിച്ചു. ലയത്തിലെ താമസക്കാരായ രണ്ട് കുടുംബാംഗങ്ങൾ തൊട്ടടുത്തുള്ള വിവാഹവുമായി ബന്ധപ്പെട്ട് പോയ സമയത്താണ് അപകടം ഉണ്ടായത്. ലയത്തിലെ ഒരു വീട് പൂർണമായും മറ്റൊന്ന് ഭാഗികമായും കത്തി നശിച്ചു. സുഭാഷ്, ബാലൻ എന്നീ എസ്റ്റേറ്റ് തൊഴിലാളികളുടെ വീടാണ് കത്തി നശിച്ചത്.
പീരുമേട് ഫയർഫോഴ്സ് എത്തി മറ്റ് ലയങ്ങളിലേക്ക് പടരാതെ തീ നിയന്ത്രിച്ചതിനാൽ വൻ അപകടം ഒഴിവായി. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.


