
വണ്ണപ്പുറം : ഏതാനും മാസങ്ങളായി വണ്ണപ്പുറത്ത് മോഷണ പരമ്പര നടത്തിയിരുന്ന ഒരാളെക്കൂടി പോലീസ് പിടികൂടി. നാല്‍പ്പതേക്കര്‍ തൈവിളാകത്ത് അശ്വിനെയാണ് (20) കാളിയാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ മുന്‍പും നിരവധി മോഷണക്കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഏതാനും നാളുകള്‍ക്ക് മുമ്പാണ് ഇയ്യാള്‍ ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയത്. കഴിഞ്ഞ ദിവസം നല്‍പ്പതേക്കറിലെ ഇടച്ചിറയില്‍ ചന്ദ്രൻ എന്നയാളുടെ വീട്ടിൽ മോഷണം നടന്നിരുന്നു, അത് ഇയാളാണെന്ന് സമ്മതിച്ചിട്ടുണ്ടന്ന് പോലിസ് പറഞ്ഞു കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു