
ചിങ്ങത്തില് താഴേക്കിറങ്ങി കേരളത്തിലെ സ്വര്‍ണ വില. പവന് 320 രൂപ കുറഞ്ഞ് 73,880 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഗ്രാമിന് 40 രൂപയുടെ കുറവോടെ 9235 രൂപയായി. രാജ്യാന്തര വിപണിയില്‍ വില കുറയുന്നതാണ് കേരളത്തിലും കുറയാന്‍ കാരണം. ഓഗസ്റ്റ് എട്ടിന് 75,760 രൂപയിലെത്തി സര്‍വകാല ഉയരം തൊട്ടതിന് പിന്നാലെയാണ് സ്വര്‍ണ വില താഴ്ന്നത്. ഓഗസ്റ്റ് മാസത്തില്‍ രേഖപ്പെടുത്തിയ 73,200 രൂപയ്ക്ക് അടുത്തേക്ക് എത്തുകയാണ് കേരളത്തിലെ വില. കുറഞ്ഞ വിലയോടെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാന്‍ 83,000 ത്തിന് മുകളില്‍ ചെലവാക്കണം. 10 ശതമാനം പണിക്കൂലിയുള്ള ആഭരണത്തിന് ഇന്നത്തെ വിപണി വില 83,756 രൂപയാണ്. 10 ശതമാനം പണിക്കൂലി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ്, ജി.എസ്.ടി എന്നിവ അടങ്ങുന്നതാണ് സ്വര്‍ണ വില.