സബ്‌സിഡി സാധനങ്ങളുടെ സ്റ്റോക്ക് കുറയില്ല; ഔട്ട്‌ലറ്റുകളില്‍ സാധനം ഇല്ലാത്ത അവസ്ഥ ഉണ്ടാകില്ല’; സപ്ലൈക്കോ എംഡി

സബ്‌സിഡി സാധനങ്ങള്‍ സപ്ലൈകോ ഔട്ട്‌ലെറ്റിലുണ്ടാകാത്ത അവസ്ഥയില്ലെന്ന് എംഡി അശ്വതി ശ്രീനിവാസന്‍ പറഞ്ഞു. പരമാവധി സാധനങ്ങള്‍ സ്റ്റോറുകളിലുണ്ടാകുമെന്നും എംഡി വെളിപ്പെടുത്തി. വെളിച്ചെണ്ണ വില കുറയും. കൊപ്രയുടെ ശരാശരി വില കുറഞ്ഞിട്ടുണ്ടെന്നും അശ്വതി ശ്രീനിവാസന്‍ പറഞ്ഞു.
സബ്‌സിഡി സാധനങ്ങളുടെ സ്റ്റോക്ക് പൂര്‍ണമായും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇത്തവണ എവിടെയും സബ്‌സിഡി സാധനങ്ങളുടെ സ്റ്റോക്ക് കുറയില്ല. ഔട്ട്‌ലറ്റുകളില്‍ സാധനം ഇല്ലാത്ത അവസ്ഥ ഉണ്ടാകില്ല. എവിടെയെങ്കിലും ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാവുകയാണെങ്കില്‍ അത് പരിഹരിക്കാന്‍ ഒരു കസ്റ്റമര്‍ കെയര്‍ നമ്പര്‍ തുടങ്ങിയിട്ടുണ്ട്. പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഈ നമ്പരില്‍ ബന്ധപ്പെട്ടാല്‍ ഉടന്‍ തന്നെ പരിഹരിക്കും- അശ്വതി ശ്രീനിവാസന്‍ വ്യക്തമാക്കി
വെളിച്ചെണ്ണ വില വര്‍ധനയുമായി ബന്ധപ്പെട്ടും അവര്‍ പ്രതികരിച്ചു. പ്രധാന വെളിച്ചണ്ണ വിതരണക്കാരുമായെല്ലാം ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നു. എന്തുകൊണ്ട് വില കൂടുന്നു എങ്ങനെ കുറയ്ക്കാന്‍ കഴിയും എന്നതില്‍ വിപണിയില്‍ പഠനം നടത്തിയിരുന്നു. ഭക്ഷ്യമന്ത്രിയും വ്യവസായ മന്ത്രിയും വിഷയത്തില്‍ ഇടപെട്ടിരുന്നു. കേരഫെഡ് ഉള്‍പ്പടെയുള്ള കമ്പനികളുമായി യോഗം നടത്തി. ഇതിന്റെയെല്ലാം ഭാഗമായി വിലയില്‍ ഒരുപാട് വ്യത്യാസം വന്നിട്ടുണ്ട് – അശ്വതി ശ്രീനിവാസന്‍ പറഞ്ഞു.