
മൂന്നാര്‍: വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ നടന്നു വന്നിരുന്ന സംസ്ഥാന സെമിനാര്‍ സമാപിച്ചു. മൂന്നാര്‍ സി എസ് ഐ പാരീഷ് ഹാളിലായിരുന്നു വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ സംസ്ഥാന സെമിനാര്‍ നടന്നു വന്നിരുന്നത്. അഡ്വ. എ രാജ എംഎല്‍എ ഉദ്ഘാടനം ചെയ്തായിരുന്നു ഇന്നലെ സെമിനാറിന് തുടക്കം കുറിച്ചത്. ഇന്നലെയാരംഭിച്ച സെമിനാര്‍ ഇന്ന് സമാപിച്ചു.
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്തിയ അമേരിക്കയുടെ നടപടി തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നതുള്‍പ്പെടെ രണ്ട് പ്രമേയങ്ങള്‍ സെമിനാറിന്റെ ഭാഗമായി പാസാക്കി. വ്യാപാര മേഖലയാകെ നേരിടുന്ന പ്രശ്‌നങ്ങള്‍ സെമിനാര്‍ ചര്‍ച്ച ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ സംഘടനാ സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ്‌കോയ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് എസ് ദിനേഷ് ഭരണ ഘടന അവതരണവും ജോയിന്റ് സെക്രട്ടറി പി എം സുഗുണന്‍ വ്യാപാരി മിത്ര രേഖ അവതരണവും നടത്തി. സംഘാടക സമിതി രക്ഷാധികാരി കെ കെ വിജയന്‍, കണ്‍വീനര്‍ ലെനിന്‍ സോമന്‍, സമിതി ജില്ലാ പ്രസിഡന്റ് റോജി പോള്‍, സെക്രട്ടറി സാജന്‍ കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.