
മൂന്നാര്‍: മൂന്നാറിലെ തോട്ടം മേഖലയില്‍ കാട്ടാന ശല്യം അവസാനിക്കുന്നില്ല. ഒന്നിനു പിറകെ ഒന്നായി കാട്ടുകൊമ്പന്മാര് മാറി മാറി ജനവാസ മേഖലയില്‍ എത്തി നാശം വരുത്തുന്നതാണ് തൊഴിലാളി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. വിരിഞ്ഞ കൊമ്പന് എന്ന വിളിപ്പേരുള്ള കാട്ടാന കല്ലാര്‍ നല്ലതണ്ണി എസ്റ്റേ്റ്റിലെത്തിയാണ് ഭീതി പരത്തിയത്. ആന പ്രദേശത്ത് കൃഷി നാശം വരുത്തി. ഏറെ സമയം കാട്ടാന ജനവാസ മേഖലയില്‍ ചുറ്റിത്തിരിഞ്ഞു.
കാട്ടാന കൂടുതലായി നാശം വരുത്തുമോയെന്ന ആശങ്ക തൊഴിലാളി കുടുംബങ്ങള്‍ക്കുണ്ട്. ലയങ്ങള്‍ക്ക് നേരെയും മറ്റും കാട്ടാന ആക്രമണം നടത്തിയാല്‍ വലിയ അപകടത്തിന് വഴിയൊരുക്കും. രാത്രികാലങ്ങളിലും പുലര്‍ച്ചെയുമൊക്കെ കാട്ടാനപ്പേടിയിലാണ് തൊഴിലാളികള്‍ പുറത്തിറങ്ങുന്നത്.
മഴക്കാലമായിരുന്നിട്ട് കൂടി കാട്ടാനകള്‍ കാടിറങ്ങി ഭീതി പരത്തുന്നതില്‍ തൊഴിലാളി കുടുംബങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ട്. മഴ മാറി വേനല്ക്കാലമാരംഭിക്കുന്നതോടെ കാട്ടാന ശല്യം വര്‍ധിക്കുമോയെന്നതാണ് തൊഴിലാളി കുടുംബങ്ങള്‍ക്കിടയിലെ ആശങ്ക.