KeralaLatest NewsLocal news
തൊഴിലാളി പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന നേതാവ്; വാഴൂർ സോമന്റെ നിര്യാണത്തിൽ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു

പീരുമേട് എംഎൽഎ വാഴൂർ സോമന്റെ നിര്യാണത്തിൽ അനുശോചിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. വാഴൂർ സോമൻ്റെ വിയോഗം തീർത്തും അപ്രതീക്ഷിതമാണ്. തൊഴിലാളി പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന നേതാവാണ് അദ്ദേഹം. മണ്ഡലത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഭയ്ക്കകത്തും പുറത്തും ഒരു പോലെ ശക്തമായി ഇടപെടുന്ന വാഴൂർ സോമൻ ഏതൊരു ജനപ്രതിനിധിയ്ക്കും മാതൃകയാണ്. തിരുവനന്തപുരത്ത് വെച്ച് നടന്ന റവന്യുവകുപ്പിൻ്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. വാഴൂർ സോമന്റെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് എ എൻ ഷംസീർ കൂട്ടിച്ചേർത്തു.