ഊന്നുകല്ലിൽ ആളില്ലാത്ത വീട്ടിലെ മാലിന്യ ടാങ്കിൽ നിന്നും അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

ഊന്നുകൽ വെള്ളാമക്കുത്തിൽ ദേശീയപാതയോരത്ത് കുറുപ്പംപടി സ്വദേശി ഫാദർ മാത്യു കണ്ടോന്തറയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ ബഹുനില വീടിൻ്റെ അടുക്കള ഭാഗഞ്ഞെ വർക്കേരിയയിലെ മാലിന്യ ടാങ്കിലാണ് അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

ഇന്ന് ഉച്ചക്ക് 12 മണി്യോടെയാണ് മൃതദേഹം കണ്ടെത്തിയത്… വീടിൻ്റെ ഉടമയായ ഫാ.മാത്യൂസ് ജേക്കബ് കഴിഞ്ഞ ദിവസം (20ന്) ഈ വീട്ടിലെത്തിയപ്പോൾ വീടിൻ്റെ പുറകിലെ വർക്ക് ഏരിയയുടെ ഗ്രില്ല് തകർന്ന് കിടക്കുന്നത് കണ്ട് ഊന്നുകൽ പോലീസിൽ പരാതി നൽകിയിരുന്നു.
ഇന്ന് വീട്ടിലെത്തിയപ്പോൾ ദുർഗന്ധം വമിക്കുന്നത് കണ്ട് ഫാ.മാത്യൂസ് പോലീസിൽ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മാൻ ഹോളിൽ സ്ത്രീയുടെ മൃതദേഹം കണ്ടത്. ഇതുമായി ബന്ധപ്പെട്ട് മുഴുവൻ വിവരങ്ങളും സമയബന്ധിതമായി പോലീസിനെ അറിയിച്ചച്ചിട്ടുണ്ടെന്ന് വീട്ടുടമയായ ഫാ.മാത്യൂസ് ജേക്കബ് പറഞ്ഞു.സംഭവസ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയിറപ്പിച്ചിട്ടുണ്ട്.