KeralaLatest NewsLocal news
ഇടുക്കി ജില്ലാ കോടതി കയറി റാറ്റിൽ സ്നേക്ക്; പിടികൂടി പറഞ്ഞുവിട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ

മുട്ടം (തൊടുപുഴ): ഇടുക്കി ജില്ലാകോടതിയിൽ പാമ്പ് കയറി. തൊടുപുഴ മുട്ടത്തുള്ള മൂന്നാം അഡീഷനൽ ജില്ലാ കോടതിയിലാണ് പാമ്പ് കയറിയത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ജഡ്‌ജിയുടെ ചേംബറിനു സമീപത്തെ ഭിത്തിയിലാണ് ആദ്യം പാമ്പിനെ കണ്ടത്. ശേഷം സ്റ്റെനോയുടെ ടേബിളിലും പ്രിന്ററിലും ചുറ്റി കറങ്ങി സഞ്ചരിച്ചു.
ഹാളിൽ ഉണ്ടായിരുന്ന അഭിഭാഷകരാണ് പാമ്പിനെ കണ്ടത്. ജീവനക്കാരും അഭിഭാഷകരും അവിടെനിന്നും പുറത്തിറങ്ങിയ ശേഷം വനംവകുപ്പ് ജീവനക്കാരെ വിളിച്ചുവരുത്തി. കോടതിയിൽ എത്തിയ വനംവകുപ്പ് ജീവനക്കാർ നിമിഷങ്ങൾക്കകം പാമ്പിനെ കൂട്ടിലാക്കി മടങ്ങി.