
അടിമാലി: അടിമാലിയില്‍ ദളിത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മഹാത്മാ അയ്യങ്കാളിയുടെ ചരമ ദിനാചരണം സംഘടിപ്പിച്ചു.
അടിമാലി കോണ്‍ഗ്രസ് ഭവനിലായിരുന്നു പരിപാടി നടന്നത്.

ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി എ സജി ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സംഘടനാ ജില്ലാ സെക്രട്ടറി പി കെ ബിനു അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി സി ജി എന്‍സണ്‍, ഒ ആര്‍ ശശി, പോള്‍ മാത്യു, കെ പി അസീസ്, ഹാപ്പി കെ വര്‍ഗീസ്, ഷിന്‍സ് ഏലിയാസ്, അലന്‍ നിഥിന്‍ സ്റ്റീഫന്‍, ഷാജു ഇ എസ് തുടങ്ങിയവര്‍ സംബന്ധിച്ചു.