ദേശിയപാത വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ദേശിയപാത സംരക്ഷണ സമിതി

അടിമാലി: ദേശിയപാത വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ദേശിയപാത സംരക്ഷണ സമിതി. ദേശിയപാത85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ രൂപം കൊണ്ടിട്ടുള്ള നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ദേശിയപാത സംരക്ഷണ സമിതി സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചിട്ടുള്ളത്.
ഹൈക്കോടതിയില്‍ ദേശീയപാത 85 സംബന്ധിച്ച കേസ് എടുത്തപ്പോള്‍ ഈ ഭാഗം വനമല്ലെന്ന് തെളിയിക്കാന്‍ സര്‍ക്കാര്‍ കൈവശമുള്ള രേഖകള്‍ സമര്‍പ്പിക്കാത്തതിനാല്‍ കേസ് മാറ്റിവച്ചിരിക്കുകയാണെന്ന് ദേശിയപാത സംരക്ഷണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ദേശീയപാത അധികൃതര്‍ ഹൈക്കോടതിയില്‍ ഹാജരാവു കയും നേര്യമംഗലം മുതല്‍ വാളറ വരെയുള്ള റോഡ് വികസനം നടക്കുന്ന ഭാഗം വനമല്ലെന്നും പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള റവന്യൂ ഭൂമി യാണെന്നും രേഖകള്‍ സഹിതം സത്യവാങ്മൂലം സമര്‍പ്പിക്കുകയുണ്ടായി.
എന്നാല്‍, സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജന റല്‍ വനമല്ലെന്ന സര്‍ക്കാര്‍ നിലപാട് വാക്കാല്‍ പറയുകയാണ് ഉണ്ടായത്. ഇത് ഇക്കാര്യത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് ദേശിയപാത സംരക്ഷണ സമിതി ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ശരിയായ സത്യവാങ്ങ് മൂലം നല്‍കി റോഡ് നിര്‍മാണം തുടരാന്‍ നടപടി ഉണ്ടാക്കാത്ത പക്ഷം സെപ്റ്റംബര്‍ ഒന്നിന് ജലവിഭവ മന്ത്രി റോഷി അഗ സ്റ്റിന്റെ ഓഫിസിനു മുന്നില്‍ ഉപവാസ സമരം നടത്തുമെന്നും എം എല്‍ എമാരെയും മന്ത്രിമാരെയും ബഹിഷ്‌കരിക്കുന്നത് അടക്കമുള്ള സമരങ്ങള്‍ ആവിഷ്‌കരിക്കുമെന്നും ഭാരവാഹികളായ പി എം ബേബി, റസാക്ക് ചൂരവേലി, കെ കെ രാജന്‍, അഡ്വ. ആല്‍ഫിന്‍ ജോയ്, സന്തോഷ് മാധവന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി



