
കുടുംബശ്രീ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ഒഴിവ്
കുടുബശ്രീ ജില്ലാ മിഷന്‍ നെടുംകണ്ടം ബ്ലോക്കിലെ ബ്ലോക്ക് കോ ഓര്‍ഡിനേറ്ററുടെ ഒഴിവിലേക്ക് താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് സെപ്റ്റംബര്‍ 1ന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടക്കും. ബ്ലോക്കില്‍ സ്ഥിര താമസക്കാരായ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് പങ്കെടുക്കാം. ഒരു ഒഴിവാണുള്ളത്. പ്രായപരിധി: 18-35. ഉദ്യോഗാര്‍ഥികള്‍ കുടുംബശ്രീ അംഗം/കുടുംബാംഗം/ ഓക്‌സിലറി അംഗം ആയിരിക്കണം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും സഹിതം സെപ്റ്റംബര്‍ 1ന് രാവിലെ 10.30 ന് കുയിലിമലയിലുള്ള കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04862 232223.
മരങ്ങള്‍ ലേലം ചെയ്യുന്നു
അറക്കുളം വില്ലേജില്‍ മൂലമറ്റം അഗ്‌നിരക്ഷാ നിലയത്തിന് കൈമാറിയ റവന്യൂ വകുപ്പിന്റെ സ്ഥലത്തെ മരങ്ങള്‍ ലേലം ചെയ്ത് വില്‍ക്കുന്നു. സെപ്റ്റംബര്‍ 10ന് പകല്‍ 11ന് അറക്കുളം വില്ലേജ് ഓഫീസിലാണ് ലേലം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അറക്കുളം വില്ലേജ് ഓഫീസറുടെ അനുമതിയോടെ തടികള്‍ പരിശോധിക്കാം. താല്‍പ്പര്യമുള്ളവര്‍ കൃത്യസമയത്തിന് മുമ്പ് ലേല സ്ഥലത്ത് ഹാജരാകണം.
ടെന്‍ഡര്‍: തീയതി നീട്ടി
പീരുമേട് താലൂക്ക് ആശുപത്രിയില്‍ വിവിധ പദ്ധതികള്‍ക്ക് കീഴില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ആശുപത്രിയില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകള്‍, എക്‌സറേ, സിടി സ്‌കാനുകള്‍, യുഎസ്ജി സ്‌കാനുകള്‍, എംആര്‍ഐ സ്‌കാനുകള്‍, മരുന്നുകളും അലുമിനിയം ഇംപ്ലാന്റുകളും ലഭ്യമാക്കല്‍, ലാബ് റീ എജന്റ്‌സ് ലഭ്യമാക്കല്‍ എന്നിവ ഒരു വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ ചെയ്യുന്നതിന് താല്‍പ്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത് ആഗസ്റ്റ് 29 ന് ഉച്ചയ്ക്ക് 2 മണി വരെ നീട്ടി. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3 മണിക്ക് തുറന്ന് പരിശോ ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04869232424.
ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍: വാക്ക് ഇന്‍ ഇന്റര്‍വ്യു 30 ന്
ഇടുക്കി ജില്ലാ ആശുപത്രിയില്‍ (ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്) ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍ തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക ഒഴിവിലേ്ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 30 ന് രാവിലെ 11 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. യോഗ്യത: ബിരുദാനന്തര ബിരുദം (സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/സൈക്കോളജിയും ആറ് മാസത്തെ പ്രവര്‍ത്തി പരിചയവും) അല്ലെങ്കില്‍ സയന്‍സ്/ഹെല്‍ത്ത് സയന്‍സ് വിഷയത്തില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എസ്. എസ്. എല്‍.സി അല്ലെങ്കില്‍ പ്ലസ് ടു വിജയവും സമാനമേഖലയില്‍ മൂന്നു വര്‍ഷത്തെയെങ്കിലും പ്രവൃത്തിപരിചയവും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862-299574.