
ആരോഗ്യം നിലനിര്‍ത്താനും വിശപ്പ് മാറാനും ഭക്ഷണം കഴിക്കുമ്പോള്‍ പലരും ഒരു കാര്യം മറന്നുപോകാറുണ്ട്. വയറ് നിറയുക എന്നതിലുപരി എന്താണ് കഴിക്കുന്നത്, എപ്പോഴാണ് കഴിക്കുന്നത് എന്നതിലാണ് ശ്രദ്ധിക്കേണ്ടത്. പ്രായഭേദമന്യേ എല്ലാവര്‍ക്കും കഴിക്കാവുന്ന ഒരു വിഭവമാണ് മുട്ട. പോഷക ഗുണങ്ങളുടെ കലവറയും കൂടിയാണിത്.
സമീകൃത ആഹാരമായ മുട്ട ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണപ്രദമാണ്. മുട്ടയില്‍ കാല്‍സ്യം, പ്രോട്ടീനുകള്‍, വൈറ്റമിന്‍ ഡി തുടങ്ങി ഒട്ടേറെ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ മുട്ടയോടൊപ്പം ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. മാത്രമല്ല ദഹന പ്രശ്‌നങ്ങള്‍, വയറിലെ അസ്വസ്ഥത,രോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം കാരണമാകുകയും ചെയ്യും. ആ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
മദ്യം
മദ്യത്തോടൊപ്പം മുട്ട കഴിക്കരുത്. പച്ച മുട്ട ബാക്ടീരിയല്‍ അണുബാധയ്ക്ക് കാരണമായേക്കാം. അതിനാല്‍ എഗ്ഗ് നോഗ് പോലെയുള്ള കോക്ക് ടെയിലും മദ്യത്തോടൊപ്പം കഴിക്കരുത്.
സോയ മില്‍ക്ക്
മുട്ടയും സോയ മില്‍ക്കും പ്രോട്ടീനുകളാല്‍ സമ്പന്നമാണ്. അതിനാല്‍ ഇവ ഒരുമിച്ച് കഴിച്ചാല്‍ ശരീരത്തില്‍ പ്രോട്ടീന്റെ അളവ് വളരെയധികം വര്‍ധിക്കും.
ചായ
മുട്ടയോടൊപ്പം ചായ കുടിച്ചാല്‍ മുട്ടയില്‍ നിന്നുള്ള പോഷകങ്ങളുടെ ആഗിരണത്തെ ചായ തടയും. മാത്രമല്ല മുട്ടയും ചായയും ഒരുമിച്ച് കഴിച്ചാല്‍ ഗ്യാസ്ട്രബിളും അസിഡിറ്റിയും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
പഞ്ചസാര
മുട്ടയോടൊപ്പം പഞ്ചസാര കഴിച്ചാല്‍ അവയില്‍ നിന്നുള്ള അമിനോ ആസിഡുകള്‍ ശരീരത്തെ ദോഷകരമായി ബാധിക്കും
നാരകഫലങ്ങള്‍
ഓറഞ്ച്, ചെറുനാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് ഇവയൊന്നും മുട്ടയ്‌ക്കൊപ്പം കഴിക്കരുത്.
തൈരും അച്ചാറുകളും
തൈരും മുട്ടയും ഒരുമിച്ച് കഴിക്കരുത്. അതുപോലെ തന്നെ അച്ചാറുകളും മുട്ടയോടൊപ്പം കഴിക്കരുത്.
മാംസം
മുട്ട മാംസത്തോടൊപ്പം കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. മുട്ടയിലും മാംസത്തിലും ഉള്ള അധിക കൊഴുപ്പും പ്രോട്ടീനുകളും ദഹനത്തിന് തടസം വരുത്തും.