
ഇടുക്കി : പന്നിയാറുകുട്ടിയിൽ പാലത്തിൽ നിന്നും താഴെ വീണ് യുവാവിന് ഗുരുതര പരിക്ക്. പന്നിയാറുകുട്ടി – പോത്തുപാറ പാലത്തിൽ നിന്നുമാണ് ബൈക്ക് യാത്രികൻ മുതിരപ്പുഴയാറ്റിലേക്ക് വീണത്. തടിയമ്പാട് സ്വദേശി അനീഷാണ് അപകടത്തിൽപ്പെട്ടത്. തലയ്ക്ക് പരിക്കേറ്റയാളെ നാട്ടുകാർ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.