വാക്ക് തർക്കം : ബൈസൺവാലിയിൽ ഗൃഹനാഥനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി : അയൽവാസി പിടിയിൽ

ബൈസൺവാലി : കഴിഞ്ഞ രാത്രിയിലാണ് ബൈസണ്‍വാലി ചൊക്രമുടി പാറക്കടവ് ഭാഗത്ത് റോഡിന് നടുവില്‍ ഗൃഹനാഥനെ വെട്ടേറ്റ നിലയില്‍ ചൊക്രമുടിയിലേക്ക് പോവുകയായിരുന്ന ആളുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ രാജാക്കാട് പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ സ്ഥലത്ത് എത്തുകയും സുധനെ ജീപ്പില്‍ കുഞ്ചിത്തണ്ണി വരെയും അവിടെ നിന്ന് ആംബുലന്‍സില്‍ അടിമാലി താലൂക്ക് ആശുപത്രിയിലും എത്തിച്ചു.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുധന്റെ ജീവന്‍ രക്ഷിക്കാന്‍ ആയില്ല. കഴിഞ്ഞദിവസം സമീപവാസിയായ ഒരാളുമായി സുധന്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇയാളുടെ വീടിന് സമീപമായാണ് സുധനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. വ്യക്തി വൈരാഗ്യം ആകാം കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെന്ന സംശയിക്കുന്ന യുവാവിനെ രാജാക്കാട് പോലീസ് കസ്റ്റഡിയില്‍ എടുത്തു.