CrimeKeralaLatest NewsLocal news
ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച നൂറ് ലിറ്റര്‍ മദ്യവുമായി യുവാക്കള്‍ പിടിയിലായി

മൂന്നാര്‍: വാഹന പരിശോധനക്കിടെയാണ് ചില്ലറവില്‍പ്പനക്കായി ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്നു നൂറ് ലിറ്റര്‍ മദ്യം ദേവികുളം എക്‌സൈസ് സംഘം പിടിച്ചെടുത്തത്. മൂന്നാര്‍ സൈലന്റ് വാലി റോഡില്‍ പട്രോളിംഗ് നടക്കുന്നതിനിടെയാണ് മദ്യവുമായി യുവാക്കള്‍ പിടിയിലായത്. മാട്ടുപ്പെട്ടി സ്വദേശികളായ രജിത്കുമാര്‍, ദീപക് എന്നിവരെയാണ് സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്തത്.
ചില്ലറ വില്‍പ്പനക്കായി കൊണ്ടു പോകുകയായിരുന്ന മദ്യമാണ് പിടിച്ചെടുത്തിട്ടുള്ളതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മദ്യം കടത്താന്‍ ഉപയോഗിച്ച വാഹനവും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കോവിലൂര്‍, എല്ലപ്പെട്ടി, ചെണ്ടുവാര തുടങ്ങി വിവിധയിടങ്ങളില്‍ മദ്യം ചില്ലറവില്‍പ്പന നടത്താനായിരുന്നു പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.