അടിമാലി അഖ്സ ഇസ്ലാമിക് അക്കാദമിയുടെ നേതൃത്വത്തില്‍ സാധു വിവാഹ പദ്ധതി നടന്നു

അടിമാലി: അടിമാലി അഖ്സ ഇസ്ലാമിക് അക്കാദമിയുടെ നേതൃത്വത്തില്‍ സാധു വിവാഹ പദ്ധതി നടന്നു. അഖ്‌സയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന വിവാഹ വേദിയില്‍ ഇത്തവണ അനാഥരായ മൂന്നു പെണ്‍കുട്ടികള്‍ക്കാണ് മംഗല്യ സൗഭാഗ്യം ലഭിച്ചത്. അഖ്‌സ ക്യാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയ കല്യാണപ്പന്തലില്‍ ചടങ്ങുകള്‍ നടന്നു. പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ വിവാഹ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
അഖ്‌സ ഇസ്ലാമിക് അക്കാദമി ട്രഷറര്‍ നിസാര്‍ പെരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. നവാസ് മന്നാനി പനവൂര്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് സുല്‍ഫുദ്ധീന്‍ തങ്ങള്‍, ശൈഖുനാ ഹസ്സന്‍ ഫൈസി പെരുമ്പാവൂര്‍, ഹാഫിസ് മുഹമ്മദ് ശരീഫ് അല്‍ അര്‍ഷദി, അഷറഫ് ഫൈസി, ഹാഫിസ് അര്‍ഷദ് ഫലാഹി, കെ എസ് സിയാദ്,അനസ് ഇബ്രാഹിം തുടങ്ങി വിവിധയാളുകള്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.
ഹെല്‍പ്സ് എം പി മീരാന്‍ മെമ്മോറിയല്‍ അഖ്‌സ പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും ചടങ്ങില്‍ പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. നിസാര്‍ ബാഖവി, നൗഫല്‍ ബാഖവി, മക്കാര്‍ പുളിക്കകുടി, പി എ ബഷീര്‍ ആനച്ചാല്‍, സെയ്ദ് മൂലെത്തൊട്ടി, ഷമീര്‍ കിളിയങ്കോട്ട് , സി ഏച്ച് ഇബ്രാഹിം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.