
കുടുംബശ്രീ ജില്ലാമിഷന്‍, അടിമാലി ഗ്രാമപഞ്ചായത്ത്, അടിമാലി കുടുംബശ്രീ സിഡിഎസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ വിജ്ഞാനകേരളം തൊഴില്‍ മേള സംഘടിപ്പിച്ചു. തൊഴില്‍ മേളയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ നിര്‍വഹിച്ചു.
എസ്ബിഐ ലൈഫ്, എല്‍ഐസി, ആയുര്‍ ഹെര്‍ബല്‍സ്, ടെസ്‌ല, ആന്‍സണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഡെല്‍ഹിവെറി കൊറിയര്‍ തുടങ്ങി 13 കമ്പനികള്‍ ഉദ്യോഗാര്‍ഥികളെ തേടി തൊഴില്‍ മേളയില്‍ എത്തി. 200 ഉദ്യോഗാര്‍ഥികള്‍ തൊഴില്‍ മേളയില്‍ പങ്കെടുത്തു.
ഉദ്യോഗാര്‍ഥികളുടെ യോഗ്യത പരിശോധനക്ക് പുറമെ അഭിമുഖവും നടത്തിയാണ് നിയമനം.
അടിമാലി ഗ്രാമപഞ്ചായത്ത് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച തൊഴില്‍ മേളയുടെ ഉദ്ഘാടന യോഗത്തില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജിഷ സന്തോഷ് അധ്യക്ഷത വഹിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ സിനി രാജേഷ് സ്വാഗതം പറഞ്ഞു.