മുബാറക്ക് ബസ്സിലെ കണ്ടക്ടർ രാജേഷ്, ഡ്രൈവർ ഷിനു എന്നിവർക്ക് ഡിവൈഎഫ്ഐ ലാൻഡ്രത്തിന്റെ ആദരം

കുമളി ഏലപ്പാറ – കുമളി – കൊടുവാ സർവീസ് നടത്തുന്ന മുബാറക് ബസ്സിലെ കണ്ടക്ടറുടെയും ഡ്രൈവറുടെയും സംയോജിതമായ ഇടപെടലിനു DYFI ലാഡ്രം മേഖലാ കമ്മിറ്റി ആദരവ് നൽകി. 18-9-2025 ഉച്ചയ്ക്ക് 12:55 മണിക്ക് കുമളിയിൽ നിന്നും ഏലപ്പാറക്ക് സർവീസ് ആരംഭിച്ച കൊടുവ മുബാറക്ക്കിൽ യാത്ര ആരംഭിച്ച കുട്ടിക്കാനം സ്വദേശിക്ക് തേക്കടി കവലയിൽ വച്ച് ദേഹാസ്യം അനുഭവപ്പെടുകയും മുബാറക് ബസ്സിലെ കണ്ടക്ടർ രാജേഷ് ആർ, ഡ്രൈവർ ഷിനു എന്നിവരുടെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടൽ മൂലം ഇയാളെ കുമളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.
വലിയ വാഹനത്തിന് കടന്നുചെല്ലാൻ കഴിയാത്ത പാതയാണ് കുമളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെക്കുള്ളത് എന്നിരുന്നാലും പ്രതിസന്ധികളെ തരണം ചെയ്തു ജീവൻ രക്ഷിക്കുക എന്ന ഉദ്യമം ഏറ്റെടുത്ത ഡ്രൈവർ സിനുവിനും ഒപ്പം നിന്ന കണ്ടക്ടർ രാജേഷിനും DYFI ലാഡ്രം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തേപ്പക്കുളം എസ്റ്റേറ്റ് യൂണിറ്റിൽ വെച്ച് ആണ് ആദരിച്ചത്.