KeralaLatest NewsLocal newsTravel

ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാം:സെപ്തംബർ 1 മുതൽ നവംബർ 30 വരെയാണ് അനുമതി

ഇടുക്കി, ചെറുതോണി ഡാമുകൾ സെപ്തംബർ 1 മുതൽ നവംബർ 30 വരെ സന്ദർശിക്കുന്നതിന്  പൊതുജനങ്ങൾക്ക്  അനുമതി നൽകി സർക്കാർ ഉത്തരവായി.ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സന്ദർശാനാനുമതിക്ക് വഴിതെളിഞ്ഞത്. ഡാം പരിശോധന നടക്കുന്ന ബുധനാഴ്ചകളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. കൂടാതെ വെള്ളം തുറന്നു വിടുന്ന ദിവസങ്ങൾ, ശക്തമായ മഴയ്ക്കുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ  ( റെഡ്, ഓറഞ്ച് അലർട്ടുകൾ) നിലനിൽക്കുന്ന ദിവസങ്ങൾ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി വിനോദ സഞ്ചാരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ദിവസങ്ങളിലും  സന്ദർശനാ അനുമതി നിഷേധിച്ചിട്ടുണ്ട്.

ഗ്രീൻ പ്രോട്ടോകോൾ ഉറപ്പാക്കിയാണ് പൊതുജനങ്ങൾക്ക് സന്ദർശാനാനുമതി നൽകുക. ഡാമിൻ്റെയും സന്ദർശകരുടെ സുരക്ഷയ്ക്ക് പോലീസ് സേവനം ഉറപ്പാക്കിയിട്ടുണ്ട്.  www.keralahydeltourism.com വെബ്സൈറ്റ്  വഴിയും പാസ് നേടാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!