
ഇന്ന് രാവിലെയായിരുന്നു മറയൂരില്‍ ആദിവാസി യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 32കാരനായ മറയൂര്‍ ഇന്ദിരനഗര്‍ കോളനിയില്‍ സതീഷ് ആണ് മരിച്ചത്. സമീപത്തു താമസിക്കുന്നവര്‍ രാവിലെ വീട്ടിലെത്തിയപ്പോഴാണ് തലക്ക് പരിക്കേറ്റ് രക്തം വാര്‍ന്ന് കിടക്കുന്ന യുവാവിനെ കണ്ടത്. ഉടന്‍ വിവരം മറ്റാളുകളേയും പോലീസിനേയും അറിയിച്ചു.
മറയൂര്‍ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഫോറന്‍സിക് വിദഗ്തരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ ഏതെങ്കിലും വിധത്തിലുള്ള ദുരൂഹതയുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. നിലത്ത് തലയടിച്ച് വീണ് പരിക്ക് പറ്റി ചോര വാര്‍ന്ന് പോകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളഞ്ഞിട്ടില്ല.