ജ്വാലാമിലന്‍ ട്രസ്റ്റ് കൊച്ചിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ ഓണകിറ്റ് വിതരണം നടത്തി

അടിമാലി: സാമാജിക സമരസത ദക്ഷിണ കേരളം ജ്വാലാമിലന്‍ ട്രസ്റ്റ് കൊച്ചിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ ഓണകിറ്റ് വിതരണം സംഘടിപ്പിച്ചു. ബി പി സി എല്‍ കൊച്ചി റിഫൈനറി ജീവനക്കാരുടെ സാമൂഹിക, സാംസ്‌ക്കാരിക സംഘടനയാണ് ജ്വാലമിലന്‍. ആയിരമേക്കര്‍ കല്ലമ്പലത്തില്‍ വച്ചായിരുന്നു പരിപാടി നടന്നത്. പ്രാന്ത സമാജിക സമരസത ദക്ഷിണ കേരളം സംയോജക് വി കെ വിശ്വനാഥന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
വിവിധ ആദിവാസി ഉന്നതികളിലെ കുടുംബങ്ങള്‍ക്കായിട്ടായിരുന്നു ഓണകിറ്റുകള്‍ വിതരണത്തിനായി എത്തിച്ചത്. ആര്‍ എസ് എസ് ജില്ലാ സഹസംഘ് ചാലക് സി എന്‍ ഗോപി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജ്വാലാമിലന്‍ ട്രസ്റ്റ് പ്രസിഡന്റ് അനില്‍ പി പണിക്കര്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ എ വി ബാബു, റ്റി എല്‍ രാധാകൃഷ്ണന്‍ മാഷ്, ഇ എന്‍ സുരേഷ്, പരമേശ്വരന്‍ നായര്‍, ഷൈജു റ്റി വി എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഓണസദ്യയും ഒരുക്കിയിരുന്നു.