
നേര്യമംഗലം – ഇടുക്കി റോഡിൽ ചെമ്പൻകുഴിക്ക് സമീപം പടക്ക ലോഡുമായി ഇടുക്കി ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ് വാൻ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞ് ഡ്രൈവർ തമിഴ്നാട് സ്വദേശി തൽക്ഷണം മരിച്ചു. വാഹനത്തിൽ നിറയെ പടക്കങ്ങളായിരുന്നു. മൃതദേഹം കോതമംഗലം താലൂക്കാശുപത്രിയിൽ ‘ഊന്നുകൽ പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. കോതമംഗലം ഫയർ ഫോഴ്സ് ടീമും സ്ഥലത്തെത്തിയിരുന്നു