KeralaLatest NewsLocal news
മൂന്നാറിലെ സെക്യൂരിറ്റി ജീവനക്കാരന്‍റെ കൊലപാതകം;പ്രതിയെക്കുറിച്ച് സൂചന നൽകുന്നവർക്ക് 25000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്

ഇടുക്കി: ഇടുക്കി മൂന്നാറിലെ സെക്യൂരിറ്റി ജീവനക്കാരന്‍റെ കൊലപാതകത്തിൽ പ്രതിയെ കണ്ടെത്താനാകാതെ വന്നതോടെ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്. പ്രതിയെക്കുറിച്ച് സൂചന നൽകുന്നവർക്ക് 25000 രൂപ പാരിതോഷികം നൽകും. ആഗസ്റ്റ് 23നാണ് മൂന്നാർ ചൊക്കനാട് തേയില ഫാക്ടറിയിലെ സെക്യൂരിറ്റി രാജപാണ്ടി കൊല്ലപ്പെട്ടത് .കൊലപാതകം നടന്നു 10 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘത്തിന് പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടില്ല.