EntertainmentLatest NewsMovie

‘അനുമതിയില്ലാതെ എന്റെ ഗാനങ്ങൾ ഉപയോഗിച്ചു, 5 കോടി നഷ്ടപരിഹാരം വേണം’; അജിത് സിനിമയ്‌ക്കെതിരെ ഇളയരാജ

അജിത് സിനിമയ്ക്കെതിരെ സംഗീത സംവിധയകാൻ ഇളയരാജ മദ്രാസ് ഹൈക്കോടതിയിൽ. ഗുഡ് ബാഡ് അഗ്ളി എന്ന സിനിമയ്ക്കെതിരെയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. തന്റെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചു. പകർപ്പവകാശ നിയമം ലംഘിച്ചു.അതിനാൽ 5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ഇളയരാജയുടെ ആവശ്യം. ഹർജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ചിത്രം റിലീസ് ചെയ്‌തത് ഏപ്രിൽ പത്തിനാണ്. യഥാർത്ഥ അവകാശികളിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്ന് നിർമാതാക്കൾ അറിയിച്ചു.

നേരത്തെ ‘മിസ്സിസ് ആൻഡ് മിസ്റ്റർ’ എന്ന തമിഴ് ചിത്രത്തിൽ തന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്നുകാണിച്ച് ഇളയരാജ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. നടി വനിതാ വിജയകുമാറാണ് മിസ്സിസ് ആൻഡ് മിസ്റ്ററിന്റെ സംവിധായിക. കമൽഹാസൻ നാലുവേഷത്തിൽ അഭിനയിച്ച് 1990-ൽ പുറത്തിറങ്ങിയ ‘മൈക്കിൾ മദന കാമ രാജൻ’ എന്ന സിനിമയിലെ ‘ശിവരാത്രി’ എന്ന ഗാനമാണ് ഇതിലുള്ളത്.

അനുമതിവാങ്ങാതെ വികൃതമാക്കിയാണ് തന്റെ ഗാനം ഇതിലുപയോഗിച്ചതെന്ന് ഹർജിയിൽ പറയുന്നു.താൻ സംഗീതംനൽകിയ ഗാനം അനുവാദംകൂടാതെ ഉപയോഗിച്ചെന്നുകാണിച്ച് ‘മഞ്ഞുമ്മൽ ബോയ്‌സ്’ ഉൾപ്പെടെയുള്ള സിനിമകൾക്കെതിരേ ഇളയരാജ നിയമനടപടി സ്വീകരിച്ചിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!