
ഇന്ന് രാവിലെയാണ് കോതമംഗലം കറുകടത്ത് വച് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. മൂന്നാർ ന്യൂ കോളനി സ്വാദേശികളായ കുമാർ,ഭാര്യ അമുദ ,മകൾ അപർണ (26), അപർണയുടെ ഭർത്താവ് കണ്ണൻ (32) എന്നിവർ സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് മറ്റൊരു ബൈക്കിൽ ഇടിക്കുകയും കാർ വട്ടം കറങ്ങി പുറകിൽ വന്ന ലോറിയിലും ഇടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമുദ ആശുപത്രിയിൽ എത്തും മുൻപ് മരിച്ചു.
ഇവരുടെ മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മേസ്തിരി ജോലി ചെയുന്ന കുമാറും കുടുംബവും കഴിഞ്ഞ ആറ് വർഷമായി ബി എൽ റാമിൽ വാടകക്ക് താമസിച്ചു വരികയാണ് ചികിത്സ ആവിശ്യത്തിനായി കുടുംബസമേതം മുവാറ്റുപുഴക്ക് പോയതാണ് ഇവർ