
അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ അടിമാലിക്ക് സമീപം വാഹനാപകടം.കൂമ്പന്‍പാറ ഇടശ്ശേരി വളവിന് സമീപത്തു വച്ച് കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തേക്ക് കയറി. ദേശിയപാത നവീകരണജോലികള്‍ നടക്കുന്ന ഭാഗത്താണ് അപകടം സംഭവിച്ചത്. മൂന്നാര്‍ ഭാഗത്തു നിന്നും അടിമാലി ഭാഗത്തേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഇല്ല. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചു.അപകടമുണ്ടായ ഭാഗത്ത് ദേശിയപാതയുടെ വീതി വര്‍ധിപ്പിക്കുന്ന ജോലികളും മണ്‍തിട്ടയുടെ ഭാഗത്ത് സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണ ജോലികളുമാണ് പുരോഗമിക്കുന്നത്. നീര്‍ച്ചാലുപോലുള്ള വെള്ളമൊഴുകി പോകുന്ന ഭാഗത്ത് ഓടയുടെ നിര്‍മ്മാണ പൂര്‍ത്തീകരണത്തിനായി ഒഴിച്ചിട്ടിരുന്ന ഭാഗത്തേക്കാണ് വാഹനം പാഞ്ഞ് കയറിയത്. മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതോടെ ദേശിയപാതയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ട്. ദേശിയപാത നവീകരണം നടക്കുന്നതിനാല്‍ പലയിടത്തും പാതക്ക് നന്നെ വിസ്താരക്കുറവുണ്ട്.