
അടിമാലി: അടിമാലി കൂമ്പന്‍പാറ സ്വദേശിയെ കരുതല്‍ തടങ്കലിലാക്കി. സ്ഥിരമായി ലഹരിക്കേസ് പ്രതിയായ കുമ്പന്‍പാറ സ്വദേശി മനു മണി(32) യെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് തടങ്കലില്‍ ആക്കിയത്. ഇയാളുടെ സ്വത്തു വകകള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും പോലീസ് അറിയിച്ചു. മയക്കു മരുന്ന് മൊത്ത വില്‍പ്പന കേസുകളില്‍ പ്രതിയായ് മനു. പോലീസിലും എക്‌സൈസിലുമായി ഇയാള്‍ക്കെതിരെ നിരവധി മയക്കുമരുന്ന് കേസുകള്‍ നിലവിലുണ്ട്.
നര്‍കോട്ടിക് നിയമത്തില്‍ കര്‍ശന വ്യവസ്ഥകള്‍ ചേര്‍ത്ത പിറ്റ്- എന്‍ഡിപിഎസ് ആക്ട് പ്രകാരമാണ് പ്രതിയെ കരുതല്‍ തടങ്കലില്‍ ആക്കിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി സാബു മാത്യു ഐ പി എസിന്റെ നിര്‍ദ്ദേശത്താല്‍ ഡാന്‍സഫ് ടീമും ഇടുക്കി ഡി വൈ എസ് പി രാജന്‍ കെ അരമനയുടെ പ്രത്യേക അന്വേഷണ സംഘവും അടിമാലി പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ ലൈജുമോന്‍, എസ് ഐ ജിബിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജെയിലില്‍ എത്തിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരമാണ് മനുവിനെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതെന്നും ഇയാളുടെ സ്വത്തു വകകള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും പോലീസ് അറിയിച്ചു.